Wednesday, 2 July 2008
ഹര്‍ത്താല്‍ നീണാള്‍ വാഴട്ടെ!
ഹര്‍ത്താല്‍ ഇന്ന് ജനജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ദേശസാല്‍ക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ വിധ്വംസക പ്രക്രിയ എന്ന നിലയിലേക്ക് ഹര്‍ത്താല്‍ ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് തന്നെ ഇത് എന്തിന് വേണ്ടിയാണ് എന്ന കാര്യം നിശ്ചയം ഇല്ല എന്നാണ് തോന്നുനത്. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇമ്മാതിരി ഒരു ജനദ്രോഹ പരിപാടി വച്ചു പൊറുപ്പിക്കാന്‍ ആരും അനുവദിക്കും എന്ന് തോന്നുന്നില്ല. ഇപ്പോള്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഒക്കെയായി ശരാശരി പത്തും ഇരുപതും ഹര്ത്താലുകള്‍ കേരളത്തില്‍ പതിവായിരിക്കുന്നു. വാഹനഗതാഗതം തടസ്സപ്പെടുത്തിയും കടകള്‍ കമ്പോളങ്ങള്‍ എന്നിവ അടപ്പിച്ചും ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തികള്‍ക്ക് വിഘാതം വരുത്തിയും ഹര്‍ത്താലുകള്‍ കേരളത്തില്‍ വെന്നിക്കൊടി പാറുകയാണ്. രാജ്യത്തെ പരമോന്നത നീതി പീഠം വിലക്കിയിട്ടും ഇവിടുത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക് യാതൊരു കൂസലും ഇല്ല എന്നത് അത്ഭുതം തന്നെ. ഇതൊക്കെ അനുഭവിക്കാന്‍ വിധിക്കപെട്ടവര്‍ എന്ന് സ്വയം സമാധാനിച്ചു കഴിയാന്‍ ഇവിടുത്തെ ജനങ്ങള്‍ ശീലിച്ചു കഴിഞ്ഞു . അതുകൊണ്ട് ഇനി നമുക്കു ഹര്‍ത്താലിനെ വരവേല്‍ക്കാം. എന്നും ഹര്‍ത്താല്‍ എവിടെയും ഹര്‍ത്താല്‍ . ആര്‍ക്കും ഒരു പരാതിയും ഇല്ല. ഹര്‍ത്താല്‍ നീണാള്‍ വാഴട്ടെ!
Subscribe to:
Post Comments (Atom)
No comments:
Post a Comment